ദ് ബെറ്റർ ഇൻഡ്യ
ലോക്ക്ഡൗണില്‍ മുറിയിലോ ഹോസ്റ്റലിലോ ഹോസ്പിറ്റലുകളിലോ ഒറ്റപ്പോട്ടുപോയവര്‍…അങ്ങനെ ആരുമാകട്ടെ, ആശങ്കപ്പെടേണ്ടതില്ല. മാനസിക സംഘര്‍ഷങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കോഴിക്കോട് ഇംഹാന്‍സിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) സന്നദ്ധസേവകരുണ്ട്. (ഫോണ്‍ നമ്പറുകള്‍ താഴെ) ആര്‍ക്കും വിളിക്കാം, രാവിലെ 9 മുതല്‍ രാത്രി 9 വരെ തുടര്‍ച്ചയായി അവരുടെ സേവനമുണ്ടാകും. ഈ കഷ്ടകാലം മനക്കരുത്തോടെ നേരിടാന്‍ ഇംഹാന്‍സിലെ പ്രവര്‍ത്തകര്‍ നമ്മളെ സഹായിക്കും. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാതെ മാനസികമായി തകര്‍ന്നവര്‍ക്കും രോഗത്തിന്‍റെ ഭീതിയില്‍ കഴിയുന്നവര്‍ക്കുമെല്ലാം അവരുടെ പ്രശ്നങ്ങള്‍ ഇംഹാന്‍സിന്‍റെ കൗണ്‍സിലര്‍മാരോട് പങ്കുവയ്ക്കാം. മാനസികാരോഗ്യ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് ഇംഹാന്‍സ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. #Helo കെയര്‍ #നേരിടാം കൊറോണയെ💪💪 #കൊറോണ ജാഗ്രത📢📢 #LockDownDay13📝 ‍ കൂടുതല്‍ അറിയാന്‍ വായിക്കൂ. Link
ദ് ബെറ്റർ ഇൻഡ്യ
Link ആളുകളെ ആക്രമിച്ചു കൊന്നിട്ടുണ്ട്, ദിവസവും 5 പേരെയെങ്കിലും കടിക്കുന്നുമുണ്ട്… എന്നിട്ടും ലേ നഗരം തെരുവുപട്ടികളോട് പെരുമാറുന്നത് ഇങ്ങനെയാണ് #Helo കെയര്‍ #Pet Lover #Pets Love
ദ് ബെറ്റർ ഇൻഡ്യ
ഉരുള്‍പ്പൊട്ടലിന്‍റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട് Link #BreakTheChain💪 #നേരിടാം കൊറോണയെ💪💪 #Helo കെയര്‍ #LockDownDay12📝
ദ് ബെറ്റർ ഇൻഡ്യ
കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള യുദ്ധത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കുവേണ്ടി ഡി ആര്‍ ഡി ഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍നൈസേഷന്‍) കഴിഞ്ഞ ആഴ്ചയില്‍ തന്നെ അര ഡസനിലധികം അത്യാവശ്യ വസ്തുക്കള്‍ തയ്യാറാക്കി. അതില്‍ ഫേസ് പ്രൊട്ടക്ഷന്‍ മാസ്കുകള്‍ മുതല്‍ ഒന്നിലധികം രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന വെന്‍റിലേറ്ററുകള്‍ വരെയുണ്ട്. കുറഞ്ഞ സമയം കൊണ്ട്, ഓര്‍ഗനൈസേഷന്‍ മുന്‍പ് വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഈ ഘട്ടത്തില്‍ ഏറെ പ്രയോജനം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പശ, നല്ല ഉറപ്പുള്ള പാരച്യൂട്ടുകള്‍ക്കായി രൂപകല്‍പന ചെയ്ത പ്രത്യേക കോട്ടിങ്ങുകള്‍ തുടങ്ങി പ്രതിരോധ സാങ്കേതിക വിദ്യകളുപയോഗിച്ചുതന്നെയാണ് അടിയന്തര ഘട്ടം പരിഗണിച്ച് ഇവ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മുഴുവന്‍ ശരീരവും മറയ്ക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ കുറഞ്ഞ ചെലവിലും വലിയ അളവിലും നിര്‍മ്മിക്കാനാണ് ഡി ആര്‍ ഡി ഓ-യിലെ ശാസ്ത്രജ്ഞര്‍ പ്രത്യേക തരം പശ ഉപയോഗിച്ചത്. പുറത്തുനിന്നുള്ള വായു അകത്തുകടക്കാതെ ഈ പശ സംരക്ഷിക്കുന്നു. അതുപോലെ തന്നെ, പാരച്യൂട്ടുകളില്‍ ഉപയോഗിക്കാനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രത്യേകതരം കോട്ടിങ്ങ് സംരക്ഷണ കവചങ്ങളില്‍ ഉപയോഗിക്കാമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞുവെന്നും ഡി ആര്‍ ഡി മേധാവി പറയുന്നു. സീം-സീലിങ്ങ് ടേപ്പുകള്‍ കിട്ടാത്തതുകൊണ്ട് ബയോ സ്യൂട്ടുകള്‍ എന്ന് അറിയപ്പെടുന്ന സംരക്ഷണ വസ്ത്രങ്ങളുടെ ഇന്‍ഡ്യയിലെ ഉല്‍പാദനം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ കണ്ടുപിടുത്തങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. #BreakTheChain💪 #നേരിടാം കൊറോണയെ💪💪 #Helo കെയര്‍
ദ് ബെറ്റർ ഇൻഡ്യ
Link പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ഉനൈസിന്‍റെ സേവനം സൗജന്യമാണ്. #BreakTheChain💪 #നേരിടാം കൊറോണയെ💪💪 #Helo കെയര്‍ #HeloSuperstar
ദ് ബെറ്റർ ഇൻഡ്യ
"വിവാഹം പിന്നീടുമാകാം... പക്ഷേ, ഐസൊലേഷന്‍ വാര്‍ഡില്‍ ജീവനുവേണ്ടി പൊരുതുന്ന എന്‍റെ രോഗികളുടെ കാര്യം അങ്ങനെയല്ല‍." വിവാഹം മാറ്റിവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഡോ. ഷിഫ മുഹമ്മദ് പ്രതിശ്രുത വരനോടും അദ്ദേഹത്തിന്‍റെ മാതാപിതാക്കളോടും പറഞ്ഞു. അവര്‍ യാതൊരു പരിഭവവുമില്ലാതെ അത് അംഗീകരിച്ചു. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം 23-കാരിയായ ഷിഫ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തിരക്കിട്ട ജോലികളിലായിരുന്നു. വിവാഹ വസ്ത്രങ്ങള്‍ക്ക് പകരം ഷിഫ ധരിച്ചത് സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങള്‍. "ശരിയാണ്, എന്‍റെ വിവാഹ ദിവസം ഞാന്‍ കൊറോണ വാര്‍ഡിലായിരുന്നു. എന്‍റെ ചങ്ങാതിമാരില്‍ ചിലര്‍ കളിയാക്കി, ' ഇതാണ് നിനക്ക് പറ്റിയ വസ്ത്രം'," ഡോ. ഷിഫ പറയുന്നു. "ഞാനെന്‍റെ രോഗികളെ സേവിക്കുന്നതില്‍ എപ്പോഴും സന്തോഷം കണ്ടെത്തുന്നു." സ്വന്തം സന്തോഷങ്ങളും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും മാറ്റിവെച്ച് കൊറോണയ്ക്കെതിരെ പൊരുതുന്ന ഷിഫയ്ക്കും അവരെപ്പോലുള്ള ആയിരക്കണക്കിന് ഡോക്റ്റര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കാം, അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം. #Helo കെയര്‍ #HeloSuperstar #BreakTheChain💪 #നേരിടാം കൊറോണയെ💪💪
ദ് ബെറ്റർ ഇൻഡ്യ
27വര്‍ഷം മുന്‍പ് ഡോ. റെജിയും ഡോ. ലളിതയും സിത്തിലിംഗിയിലെത്തുമ്പോള്‍ അവിടത്തെ ശിശുമരണനിരക്ക് ആയിരത്തില്‍ 150 ആയിരുന്നു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക്. ഇന്നത് ആയിരത്തില്‍ 20 ആണ്. Link #Helo കെയര്‍ #HeloSuperstar #മലയാളി
ദ് ബെറ്റർ ഇൻഡ്യ
നാല്‍പത്തിയാറ് മുറികളുള്ള ഹുബ്ബള്ളിയിലെ (ഹുബ്ലി) ഹോട്ടല്‍ മെട്രോപോളിസ് വിട്ടുകൊടുക്കുക മാത്രമല്ല, അഷ്റഫ് അലി ബഷീര്‍ അഹമ്മദ് ചെയ്തത്. അവിടെ പാര്‍പ്പിക്കുന്ന ക്വാറന്‍റൈനിലുള്ളവര്‍ക്ക് സൗജന്യഭക്ഷണവും വാഗ്ദാനം ചെയ്തു. ധാര്‍വാഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ ചോലാന് നല്കിയ സമ്മതപത്രത്തില്‍ മെട്രോപോളിസ് ഗ്രൂപ്പിന്‍റെ മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള 70 മുറികള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വിട്ടുകൊടുത്തിട്ടുണ്ടെന്ന് പറയുന്നുമുണ്ട്. അഷ്റഫ് അലിയുടെ പ്രവര്‍ത്തനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ 'മാതൃകാപരം' എന്നാണ് വിശേഷിപ്പിച്ചത്. #BreakTheChain💪 #നേരിടാം കൊറോണയെ💪💪 #HeloSuperstar #Helo കെയര്‍
ദ് ബെറ്റർ ഇൻഡ്യ
Link ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന പൊലീസുകാര്‍ക്കും പറയാനുണ്ട് “ഇത്രയൊക്കെ ചെയ്തിട്ടും ഒരു സ്ത്രീ സമൂഹ മാധ്യമത്തിലെഴുതി ‘പൊലീസുകാരിൽ പകുതി പേരെങ്കിലും കൊറോണ ബാധിച്ചു മരിച്ചിരുന്നുവെങ്കിൽ അതൊരാശ്വാസമായേനെ’ എന്ന്. ഇതിനൊക്കെ എന്ത് മറുപടി കൊടുക്കാനാ!?” #നേരിടാം കൊറോണയെ💪💪 #BreakTheChain💪 #LockDownDay8📝 #HeloSuperstar
ദ് ബെറ്റർ ഇൻഡ്യ
കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലേറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്‍. അവരെ സഹായിക്കാനായി രാജ്യം മുഴുവന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും സൗജന്യസേവനങ്ങളുമായി രംഗത്തുണ്ട്. ഭക്ഷണം, അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ മുതിര്‍ന്ന പൗരന്മാര്‍ക്ക് എത്തിക്കുന്നതിന് അവര്‍ മുന്‍കൈ എടുക്കുന്നു. ഒറ്റ ഫോണ്‍കോളില്‍ നിങ്ങള്‍ക്ക് അവരെ ബന്ധപ്പെടാം. അധികവും പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍. വെരിഫൈഡ് ആയിട്ടുള്ള ചില സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇവിടെ നല്‍കുന്നു. ഞങ്ങള്‍ ഈ ലിസ്റ്റ് പുതിയ നമ്പറുകള്‍ ലഭിക്കുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഇത്തരം സൗജന്യസേവനങ്ങള്‍ (കേരളത്തിലും പുറത്തും) നല്‍കുന്ന ഹൈല്‍പ് ലൈന്‍ നമ്പറുകള്‍ അറിയാമെങ്കില്‍ താഴെ കമ്മെന്‍റ് ബോക്സില്‍ അറിയിക്കുമല്ലോ. #നേരിടാം കൊറോണയെ💪💪 #ഏഴുപേർക്ക് കൂടി കൊവിഡ്-19 #LockDownDay7📝 #Helo കെയര്‍
ദ് ബെറ്റർ ഇൻഡ്യ
Link ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കു‍ഞ്ഞന്‍ റോബോട്ട് നിര്‍മ്മിച്ച് നാലാം ക്ലാസ്സുകാരന്‍ #നേരിടാം കൊറോണയെ💪💪 #BreakTheChain💪 #ഏഴുപേർക്ക് കൂടി കൊവിഡ്-19 #നിസാമുദ്ദീൻ: 24 പേർക്ക് കൊവിഡ്
ദ് ബെറ്റർ ഇൻഡ്യ
രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായപ്പോള്‍ ദുരിതത്തിലായത് മനുഷ്യര്‍ മാത്രമല്ല. തിരക്കുള്ള സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും അലഞ്ഞുതിരിഞ്ഞ് ഭക്ഷണം തേടിയിരുന്ന തെരുവുപട്ടികളും ജീവികളും പക്ഷികളുമൊക്കെ ദുരിതമനുഭവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഒരുപാട് പേര്‍ ഭക്ഷണപ്പൊതികളുമായി പുറത്തിറങ്ങുന്നുണ്ട്. ഫൈറ്റ് ഫോര്‍ ലൈഫ് ഫൗണ്ടേഷന്‍ പോലെയുള്ള സംഘടനകള്‍ മാത്രമല്ല, ഒരു സംഘടനയുടെയും പിന്‍തുണയില്ലാതെയും ജനങ്ങള്‍ മിണ്ടാപ്രാണികള്‍ക്കായി ഭക്ഷണമൊരുക്കുന്നു. സ്നേഹവും കരുതലും അനുകമ്പയും മനുഷ്യരിലേക്ക് മാത്രം ഒതുങ്ങുക്കുന്നില്ല, ഇവര്‍. മനസ്സു നിറയ്ക്കുന്ന ചില കാഴ്ചകള്‍ കാണാം, കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും... എല്ലാ സഹജീവികള്‍ക്കും ആവുന്ന പോലെ സഹായം ചെയ്യുന്ന എല്ലാവര്‍ക്കും നിറഞ്ഞ സ്നേഹവും നന്ദിയും. #കൊറോണ ജാഗ്രത📢📢 #Helo കെയര്‍ #LockDownDay7📝 #Pet Lover
ദ് ബെറ്റർ ഇൻഡ്യ
കൊറോണ ഭീതിയുള്ള സമയത്ത് ആശുപത്രികളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായ മറ്റ് രോഗികൾക്ക് സ്പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാര്‍ അടക്കമുള്ള വിദഗ്ധരുമായി ഫോണില്‍ ബന്ധപ്പെട്ട് വൈദ്യസഹായം തേടാന്‍ ഡോക്റ്റേഴ്സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയുടെ സൗജന്യ ടെലിഹെല്‍ത്ത് ലൈന്‍ സംവിധാനം. മരുന്നുകൾ, രോഗ ലക്ഷണങ്ങൾ, രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിങ്ങനെ സംശയങ്ങൾ പരിഹരിക്കുന്നതിന് ഫിസിഷ്യൻ‌മാർ‌, സൈക്യാട്രിസ്റ്റുകൾ‌, ശിശുരോഗവിദഗ്ദ്ധർ‌, പൾ‌മോണോളജിസ്റ്റുകൾ‌, ക്രിട്ടിക്കൽ‌ കെയർ‌ സ്‌പെഷ്യലിസ്റ്റുകൾ‌ എന്നിവരടങ്ങുന്ന വിവിധ സ്പെഷ്യാലിറ്റികൾ‌ ഉൾ‌പ്പെടുന്ന ഡോക്ടർ‌മാരുടെ സംഘം മറുപടി നൽകുമെന്ന് സംഘടനയുടെ ദേശീയ കോ ഓർഡിനേറ്റർ ഡോ.കുര്യൻ ഉമ്മനും സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.അരുൺ.എസ്.വി യും അറിയിക്കുന്നു. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ താഴെ. #കൊറോണ വൈറസ് ബാധ📰 #കൊറോണ ജാഗ്രത📢📢 #Helo കെയര്‍ #HeloSuperstar
ദ് ബെറ്റർ ഇൻഡ്യ
‘മടിപിടിക്കാതെ ഞങ്ങ വണ്ടി ഓട്ടും, അവരെ ഓര്‍ത്ത്…’: 293 രോഗികള്‍ക്ക് സഹായം, ഡയാലിസിസ് രോഗികള്‍ക്ക് യാത്ര സൗജന്യം…ഈ ഓട്ടോച്ചേട്ടന്‍മാര്‍ പൊളിയാണ് Link #HeloSuperstar #Helo കെയര്‍ #HeloKerala
ദ് ബെറ്റർ ഇൻഡ്യ
വൈറോളജിസ്റ്റ് ഡോ. മിനാല്‍ ദഖാവേ ഭോസലെ (Dr Minal Dakhave Bhosale) പൂനെയിലെ മൈലാബ് ഡിസ്കവറിയുടെ റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ മേധാവിയാണ്. അവരുടെ നേതൃത്വത്തിലുള്ള ടീമാണ് കോവിഡ്-19 പരിശോധനയ്ക്കായുള്ള പാത്തോ ടിറ്റെക്റ്റ് എന്ന ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്‍ഡ്യ' ടെസ്റ്റ് കിറ്റ് തയ്യാറാക്കിയത്. വെറും ആറ് ആഴ്ചകള്‍ കൊണ്ടാണ് ഈ നേട്ടം അവര്‍ കൈവരിച്ചത്.  രാജ്യത്ത് കോവിഡ് 19 പടര്‍ന്ന സാഹചര്യത്തില്‍ തദ്ദേശീയമായി പരിശോധനാ കിറ്റ് തയ്യാറാക്കേണ്ടത് അത്യവശ്യമായിരുന്നു.  ഈ കിറ്റ് തയ്യാറാക്കുമ്പോള്‍ മിനാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ആഴ്ച അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.  ഈ കോവിഡ് 19 പരിശോധനാ കിറ്റുണ്ടാക്കാനുള്ള പ്രോജക്ടിന്‍റെ പ്രവര്‍ത്തനം മിനാല്‍ തുടങ്ങുന്നത് ഫെബ്രുവരിയിലാണ്.  ഗര്‍ഭകാലത്തുണ്ടായ ചില സങ്കീര്‍ണ്ണതകള്‍ കാരണം ചികിത്സയിലായിരുന്നു അവര്‍. ആശുപത്രി വിട്ട്  ദിവസങ്ങള്‍ക്കകം പരീക്ഷണ ശാലയിലെത്തുകയായിരുന്നു.  "ഇതല്ലേ ഏറ്റവും അടിയന്തരമായ കാര്യം. അതുകൊണ്ട് ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. എനിക്കെന്‍റെ രാജ്യത്തിനായി അത് ചെയ്യണമായിരുന്നു," ഡോ. മിനാല്‍ പറയുന്നു. അവരുടെ പത്തംഗ സംഘം കഠിനമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ ശ്രമത്തില്‍ അവര്‍ വിജയം കാണുക തന്നെ ചെയ്തു. പരിശോധനാ കിറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ മാര്‍ച്ച് 18-ന് നിലവാര പരിശോധനയ്ക്കും അനുമതിക്കുമായി സമര്‍പ്പിച്ചു. പിറ്റേദിവസമാണ് ഡോ. മിനാലിന് പെണ്‍കുഞ്ഞ് പിറക്കുന്നത്.  ഇന്‍ഡ്യയില്‍ വികസിപ്പിച്ച ഈ കിറ്റുകള്‍ കഴിഞ്ഞ വ്യാഴാഴ്ച വിപണിയിലെത്തി.  കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ തയ്യാറാക്കാന്‍ പൂര്‍ണ്ണമായ അനുമതി കിട്ടുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി മൈലാബ്.  മറ്റ് പ്രോട്ടോകോളുകള്‍ അനുസരിച്ച് 7 മണിക്കൂര്‍ വരെ എടുക്കും കോവിഡ് 19 പരിശോധനാഫലം വരാന്‍. എന്നാല്‍ ഈ കിറ്റ് വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ഫലം നല്‍കുമെന്ന് കമ്പനി പറയുന്നു.   2009-ല്‍ രാജ്യത്ത് പന്നിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡോ. മിനാല്‍  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുണ്ടായിരുന്നു. ഡോ. മിനാലിന്‍റെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഒരുപാട് നന്ദി. അഭിവാദ്യങ്ങള്‍. #HeloSuperstar #നേരിടാം കൊറോണയെ💪💪 #കൊവിഡ് ഭീതിയില്‍ ലോകം📰 #കേരളത്തിൽ ആദ്യ കോവിഡ് മരണം
ദ് ബെറ്റർ ഇൻഡ്യ
Link കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍ #HeloSuperstar #HeloSuperstar #TravelSuperstar #യാത്രകൾ
ദ് ബെറ്റർ ഇൻഡ്യ
“തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”: കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരൻ. Link #BreakTheChain💪 #നമ്മള്‍ ഇതും അതിജീവിക്കും💪💪 #HeloSuperstar #COVID19
ദ് ബെറ്റർ ഇൻഡ്യ
കാപ്റ്റന്‍ സ്വാതി റാവലും എയര്‍ ഇന്‍ഡ്യയുടെ ബോയിങ് 777 വിമാനത്തിലെ സഹപ്രവര്‍ത്തകരുമാണ് ചിത്രത്തില്‍. ഒരു അഞ്ചുവയസ്സുകാരിയുടെ അമ്മയാണ് കാപ്റ്റന്‍ സ്വാതി. അവരാണ് കോവിഡ് 19 രോഗബാധയില്‍ അടച്ചുപൂട്ടിയ ഇറ്റലിയില്‍ അകപ്പെട്ടുപോയ 263 ഇന്‍ഡ്യക്കാരെ (അവരില്‍ അധികവും റോമില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികളായിരുന്നു) നാട്ടിലെത്തിച്ചത്. രക്ഷാദൗത്യം നടത്തുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ സിവില്‍ വനിതാ പൈലറ്റ് കൂടിയായി സ്വാതി. ജോലിയോടുള്ള ആത്മാര്‍ത്ഥതയും രാജ്യത്തോടും മനുഷ്യരോടുമുള്ള കടമയുമാണ് അവരെ നയിച്ചത്. എന്നിട്ടും അവരെയും വീട്ടുകാരെയും മാറ്റി നിര്‍ത്തുന്ന പ്രവണത അവര്‍ താമസിക്കുന്ന ഇടങ്ങളിലുണ്ടായി. തുടര്‍ന്ന് എയര്‍ ഇന്‍ഡ്യയ്ക്ക് ഹൃദയത്തില്‍ തൊടുന്ന ഒരു പൊതു അഭ്യര്‍ത്ഥന ഇറക്കേണ്ടി വന്നു. 'വിമാനത്തിലെ ക്രൂവിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യം അവര്‍ താമസിക്കുന്ന റെസിഡെന്‍സ് ഏരിയകളിലും ഹൗസിങ് സൊസൈറ്റികളിലും ഉണ്ടായി. അവരെ അവിടെ നിന്നും മാറ്റിനിര്‍ത്തുന്നതിനായി ശ്രമിക്കുകയും പലരും പൊലീസിനെ വരെ വിളിക്കുകയും ചെയ്തു,' എയര്‍ ഇന്‍ഡ്യയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞു. കാപ്റ്റന്‍ സ്വാതിയും സഹപ്രവര്‍ത്തകരുമാണ് നിരവധി അമ്മമാരെയും മക്കളേയുമൊക്കെ നാട്ടില്‍ സുരക്ഷിതരായി എത്തിച്ചതെന്നുപോലും അവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടവര്‍ സൗകര്യപൂര്‍വ്വം മറന്നുവെന്ന് എയര്‍ ഇന്‍ഡ്യ പരിതപിക്കുന്നു. ഇറ്റലിയിലേക്കുള്ള രക്ഷാദൗത്യത്തിന് ശേഷം കാപ്റ്റനും സഹപ്രവര്‍ത്തകരും ക്വാറന്‍റൈനില്‍ പോവുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് എയര്‍ ഇന്‍ഡ്യ വ്യക്തമാക്കുകയും ചെയ്തു. പൈലറ്റുമാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെ...ഡോക്റ്റര്‍മാര്‍ മുതല്‍ ക്ലീനിങ്ങ് ജോലിക്കാര്‍ വരെ... നമ്മള്‍ വീട്ടിലിരിക്കുമ്പോള്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ചാണ് അവര്‍ കൊറോണയ്‌ക്കെതിരായ യുദ്ധത്തിന്‍റെ മുന്‍നിരയില്‍ നിന്ന് പൊരുതുകയാണ്. മനസ്സുകൊണ്ട് നമുക്ക് അവര്‍ക്കൊപ്പം നില്‍ക്കാം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് അനുസരിക്കാം. വ്യക്തി ശുചിത്വം പാലിക്കാം. #BreakTheChain💪 #നമ്മള്‍ ഇതും അതിജീവിക്കും💪💪 #നേരിടാം കൊറോണയെ💪💪 #LockDownDiary
ദ് ബെറ്റർ ഇൻഡ്യ
Linkലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട് #LockDownDay2📝 #BreakTheChain💪 #HeloSuperstar #നമ്മള്‍ ഇതും അതിജീവിക്കും💪💪
ദ് ബെറ്റർ ഇൻഡ്യ
Link മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍ #Helo കെയര്‍ #BreakTheChain💪 #കൊറോണ വൈറസ് ബാധ📰 #LockDownDay2📝
View More